ആ​ട്ട​മു​ള്ള ക​സേ​ര​യി​ൽ ഉല​യാ​തെ അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്
Thursday, November 26, 2020 10:04 PM IST
ചെ​റു​തോ​ണി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഏ​ക പ്ര​സി​ഡ​ന്‍റെ​ന്ന ബ​ഹു​മ​തി​യോ​ടെ കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് പ​ടി​യി​റ​ങ്ങി. 1995-ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ​വ​ന്ന​ശേ​ഷം കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ​ല്ലാ​തെ ആ​രും പ്ര​സി​ഡ​ന്‍റു ക​സേ​ര​യി​ൽ അ​ഞ്ചു​വ​ർ​ഷം തി​ക​ച്ചി​രു​ന്നി​ട്ടി​ല്ല.
മു​ന്ന​ണി​ഭ​ര​ണം അ​ഞ്ചു​വ​ർ​ഷം തി​ക​ക്കാ​റു​ണ്ടെ​ങ്കി​ലും മു​ന്ന​ണി​ക്കു​ള്ളി​ലെ ധാ​ര​ണ​പ്ര​കാ​രം പ്ര​സി​ഡ​ന്‍റു​ക​സേ​ര​യി​ൽ പ​ല​രും മാ​റി​മാ​റി ഇ​രു​ന്നാ​ണ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.
ഇ​ത്ര​മാ​ത്രം ഇ​ള​ക്ക​മു​ള്ള ക​സേ​ര​യാ​ണെ​ങ്കി​ലും കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സി​ന്‍റെ പ്ര​സി​ഡ​ന്‍റു പ​ദ​വി​ക്കു​മാ​ത്രം ഇ​ള​ക്കം ത​ട്ടി​യി​ല്ല.
വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രു​ന്ന പ്ര​സി​ഡ​ന്‍റു പ​ദ​വി​ക്കാ​യി മു​ന്ന​ണി​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും ഒ​രു വ​നി​ത അം​ഗ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ പ്ര​സി​ഡ​ന്‍റു​സ്ഥാ​നം നി​ര​സി​ച്ച​താ​ണ് കൊ​ച്ചു​ത്രേ​സ്യ​യു​ടെ റി​ക്കാ​ർ​ഡി​നു കാ​ര​ണം.
രാ​ജ​കു​മാ​രി​യി​ൽ ര​ശ്മി ആ​ർ​ട്സ് കോ​ള​ജ് ന​ട​ത്തു​ന്പോ​ഴാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ച്ചു കൊ​ച്ചു​ത്രേ​സ്യ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു ക​ട​ന്ന​ത്. ക​ന്നി അ​ങ്കം വി​ജ​യം​ക​ണ്ട​തോ​ടെ ഇ​വ​ർ പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ത്തു​റ്റ അ​മ​ര​ക്കാ​രി​യാ​ണി​വ​ർ.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ചു ജ​യി​ച്ച് ക​ഴി​ഞ്ഞ​ത​വ​ണ പ്ര​സി​ഡ​ന്‍റു​മാ​യി. ഇ​പ്പോ​ൾ നാ​ലാം അ​ങ്ക​ത്തി​നാ​യി ക​ച്ച​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്.