നെ​ടു​ങ്ക​ണ്ടം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ പൂ​ട്ടാ​ൻ നീ​ക്ക​മെ​ന്ന്
Friday, November 27, 2020 10:00 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം. പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. 2015-ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പി​ന്നീ​ട് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​ന്പ​ക​ക്കു​ഴി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് ഡി​പ്പോ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തു​മാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഡി​പ്പോ നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ 25- ഓ​ളം സ​ർ​വീ​സു​ക​ൾ ഒ​പ്പ​റേ​റ്റു ചെ​യ്തി​രു​ന്ന ഡി​പ്പോ​യി​ൽ​നി​ന്നും ഇ​പ്പോ​ൾ ആ​റു സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഡി​പ്പോ ന​ഷ്ട​ത്തി​ലാ​ണെ​ന്നു കാ​ണി​ച്ചാ​ണ് നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. ക​ണ്ട​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​വും കാ​ര​ണ​മാ​യി പ​റ​യു​ന്നു​ണ്ട്.

ഡി​പ്പോ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ന് ന​ൽ​കി​യ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ശ്രീ​മ​ന്ദി​രം ആ​രോ​പി​ച്ചു.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യു​ടെ ഹ​ബ്ബാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ജി​ല്ല​യി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നാ​ക്കാ​നു​മു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ ജി​ല്ല​യി​ലെ മൂ​ല​മ​റ്റം, നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം മു​ന്പ് നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും ജ​ന​പ്രി​യ പ​ദ്ധ​തി​ക​ൾ എ​ന്ന് കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രേ​ഖാ​മൂ​ലം ഉ​ത്ത​ര​വു ന​ൽ​കി​യാ​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ത​ട​യാ​നാ​കാ​ത്ത​തി​നാ​ലാ​ണ് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തു​മെ​ന്നും ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.