പ​ട്ടാ​പ്പ​ക​ൽ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യി
Saturday, November 28, 2020 10:51 PM IST
തൊ​ടു​പു​ഴ: റോ​ഡ​രി​കി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം​പോ​യി.
കോ​ലാ​നി -വെ​ങ്ങ​ല്ലൂ​ർ ബൈ​പ്പാ​സി​ൽ മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് സ്റ്റേ​ഷ​നു സ​മീ​പം പാ​ർ​ക്കു​ചെ​യ്തി​രു​ന്ന വ​ട​ക്കും​മു​റി പാ​റ​ടി​യി​ൽ ജെ​സ്ബി​ൻ ജോ​ർ​ജി​ന്‍റെ ക​ഐ​ൽ 38 ഇ 8310-ാം ​ന​ന്പ​ർ വെ​ള്ള സ്കൂ​ട്ട​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.15ഓ​ഓ​ടെ മോ​ഷ​ണം പോ​യ​ത്.

ഇ​വി​ടെ സ​ർ​വീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ത്തി​രു​ന്ന കാ​റി​ന്‍റെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യോ എ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ സ്കൂ​ട്ട​റി​ലെ​ത്തി​യ ജെ​സ്ബി​ൻ വാ​ഹ​നം റോ​ഡ​രി​കി​ൽ വ​ച്ചി​ട്ട് സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് സ്കൂ​ട്ട​ർ കാ​ണാ​താ​യ​ത്.

സ​മീ​പ​ത്ത് ത​ന്നെ​യാ​യ​തി​നാ​ൽ താ​ക്കോ​ലും ഹെ​ൽ​മ​റ്റും വാ​ഹ​ന​ത്തി​ൽ​ത​ന്നെ വ​ച്ചി​ട്ടാ​ണ് സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​യ​ത്. തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.