പോ​ലീ​സ് കാ​ന്‍റീ​നു​ക​ളി​ൽ ഇ​നി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ല
Monday, November 30, 2020 10:06 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ പോ​ലീ​സ് കാ​ന്‍റീ​നു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ ഉ​ത്ത​ര​വി​ട്ടു. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്, അ​ടി​മാ​ലി, മൂ​ന്നാ​ർ, തൊ​ടു​പു​ഴ എ​ന്നീ പോ​ലീ​സ് കാ​ന്‍റീ​നു​ക​ൾ​ക്കാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ്സ്വാ​മി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മേ കാ​ന്‍റീ​നു​ക​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണ​വും മ​റ്റും വി​ത​ര​ണം ചെ​യ്യാ​വൂ എ​ന്നാ​ണ് പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്. കാ​ന്‍റീ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​ർ​ക്കും ഡി​വൈ​എ​സ്പി മാ​ർ​ക്കു​മാ​ണ് പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കാ​ന്‍റീ​നു​ക​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തി ലാ​ഭം നേ​ട​ണ്ട എ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​യി കാ​ന്‍റീ​ൻ ന​ട​ത്തു​ന്ന​ത് ഭീ​മ​മാ​യ ന​ഷ്ടം വ​രു​ത്തു​മെ​ന്നാ​ണ് കാ​ന്‍റീ​നി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.