നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, December 1, 2020 9:53 PM IST
ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഇ​ര​ട്ട​യാ​റ്റി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. ന​ത്തു​ക​ല്ലി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ര​ണ്ടു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കും വി​ള്ള​ൽ സം​ഭ​വി​ച്ചു. ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പ​ര​സ്യ ബോ​ർ​ഡു​ക​ൾ
നീ​ക്കം​ചെ​യ്തു

കു​മ​ളി: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്ത​ത്. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്ത​ത്.