സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ചാ​ശ്ര​മം
Tuesday, December 1, 2020 9:53 PM IST
നെ​ടു​ങ്ക​ണ്ടം: കൊ​ശ​മ​റ്റം ഫി​നാ​ൻ​സി​ന്‍റെ തൂ​ക്കു​പാ​ലം ശാ​ഖ​യി​ൽ ക​വ​ർ​ച്ചാ​ശ്ര​മം. പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.06-നും 2.16-​നും ഇ​ട​യി​ലാ​ണ് മോ​ഷ്ടാ​ക്കാ​ൾ കൊ​ശ​മ​റ്റം ഫി​നാ​ൻ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു​കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളും നാ​ലു​ല​ക്ഷം രൂ​പ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​റ​ഞ്ഞു.

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​റി​ന്‍റെ താ​ഴെ​യു​ള്ള ഭാ​ഗം ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് അ​ക​ത്തി മാ​റ്റി​യ​ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ക​ബോ​ർ​ഡു​ക​ൾ തു​റ​ന്ന് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നാ​ൽ മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്ന സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​രു​ന്നു. രാ​ത്രി 12-നും ​പു​ല​ർ​ച്ചെ മൂ​ന്നി​നു​മി​ട​യി​ൽ ക​ട​ന്നു​പോ​യ കാ​റും ബൈ​ക്കും കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡി​ലെ ട്രാ​ക്ക​ർ ഡോ​ഗ് ജെ​നി​യും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കു​മ​ളി​യി​ലെ ഒ​രു എ​ടി​എം കൗ​ണ്ട​റി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്. ര​ണ്ടു കേ​സു​ക​ളി​ലും ഒ​രു സം​ഘ​മാ​ണെ​ന്നാ​ണ് സൂ​ച​ന. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, നെ​ടു​ങ്ക​ണ്ടം സി​ഐ പി.​കെ. ശ്രീ​ധ​ര​ൻ, നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.