ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ര​ണ്ട് സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി
Tuesday, December 1, 2020 9:56 PM IST
ഇ​ടു​ക്കി: ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി. മൂ​ന്നാ​ർ, പൈ​നാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം ക്യാ​ന്പ് ചെ​യ്യു​ന്ന​ത്.

മൂ​ന്നാ​റി​ൽ ഇ​ൻ​സ്പെ​ക്‌ടർ ജ​യ​ന്തോ കു​മാ​ർ മ​ണ്ഡ​ലും പൈ​നാ​വി​ൽ ഉ​ദി​ത് കു​മാ​ർ ദീ​ക്ഷി​തും ആ​ണ് സം​ഘ​ങ്ങ​ളെ ന​യി​ക്കു​ന്ന​ത്. 20 പേ​ർ വീ​ത​മാ​ണ് ഓ​രോ സം​ഘ​ത്തി​ലു​മു​ള്ള​ത്.