പാവപ്പെട്ടവർക്കായി സർക്കാർ നൽകിയ 50 ചാക്ക് അരി നശിച്ചനിലയിൽ
Thursday, December 3, 2020 11:45 PM IST
പെ​രു​മ്പാ​വൂ​ര്‍: ലോ​ക്ക്ഡൗ​ൺ കാ​ല​ത്തു പാ​വ​പ്പെ​ട്ട​വ​ർ​ക്കു നൽകാനായി സ​ർ​ക്കാ​ർ പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കി​യ ചാ​ക്കുക​ണ​ക്കി​ന് അ​രി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജന കേ​ന്ദ്ര​ത്തി​ല്‍ ന​ശി​ച്ച നി​ല​യി​ൽ കണ്ടെ ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കാ​നാ​യി പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് ന​ല്‍​കി​യ 50 ഓ​ളം ചാ​ക്ക് അ​രി​യാ​ണ് ന​ശി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
എ​ഫ്സി​ഐ​യു​ടെ ലേ​ബ​ലി​ലു​ള​ള അ​രി​ച്ചാ​ക്കു​ക​ള്‍ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ വേ​ണ്ട വി​ധ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞില്ല. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു​ ന​ല്‍​കാ​തെ പൂ​ഴ്ത്തിവ​ച്ച അ​രി ന​ശി​ച്ചു പോ​യ നി​ല​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞെ​ത്തി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​ഞ്ഞ​ത്.
ഗോ​ഡൗ​ണി​ല്‍ നശിച്ച അ​രി​ച്ചാ​ക്കു​ക​ള്‍ ഉ​ണ്ടെ​ന്നും അ​ത് തു​റ​ന്നു കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​എം.​എ. സ​ലാം, ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, ബി​ജു ജോ​ണ്‍ ജേ​ക്ക​ബ്, ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍, ഷാ​ജി സ​ലീം, എ​ന്‍.​എ. റ​ഹീം, മാ​ത്യൂ​സ് കാ​ക്കൂ​രാ​ന്‍, കെ.​സി. അ​രു​ണ്‍​കു​മാ​ര്‍, ജെ​ഫ​ര്‍ റോ​ഡ്രി​ഗ​സ്, അ​ബ്ദു​ൽ നി​സാ​ര്‍, വി.​എ​സ്‌. ഷാ​ജി, ടി.​എ​ച്ച്. സ​ബീ​ത് തു​ട​ങ്ങി​യ​വ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം എ​ത്തി ഇ​വി​ടം തു​റ​ന്ന​തോ​ടെ​യാ​ണ് 50 ഓ​ളം അ​രി​ച്ചാ​ക്കു​ക​ള്‍ ഇ​ഴ​ജ​ന്തു​ക്ക​ള്‍ ക​യ​റി​ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യിൽ ക​ണ്ടെ​ത്തി​യ​ത്. പാ​വ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കി​ട്ടേ​ണ്ട അ​വ​കാ​ശ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​ന്‍ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​താ​യും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
അ​തി​നി​ടെ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​അ​രി വി​ത​ര​ണം ചെ​യ്യാ​തെ കൂ​ട്ടി വ​ച്ച​തെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ഇ​നി​യും സം​ഭ​വ​ങ്ങ​ളു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.