കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, December 4, 2020 10:37 PM IST
ആ​ല​ങ്ങാ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​സാം സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​ക​ദേ​ശം 28 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും.

ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ൽ മാ​ളി​കം​പീ​ടി​ക ക​വ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​റ​വൂ​രി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് ഇ​ടി​ച്ച​ത്. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.