പുഴയിൽ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി
Tuesday, January 19, 2021 12:03 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ച്ചാ​ൽ പു​ഴ​യി​ൽ അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി.​ പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽപ്പെടു​ത്തി എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് ചെ​യ്തു കൃ​ഷി മ​ന്ത്രി സു​നി​ൽ​കു​മാ​ർ പു​ന​രു​ദ്ധ​രാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ പു​ഴ​യി​ലാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ​
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ത​ട്ടാം​പ​ടി വെ​ളി​യ​ത്തു​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​വ​രെ പി​ടികൂ​ടു​ക​യും പി​ഴ ഈ​ടാ​ക്കി അ​വ​രെക്കൊ​ണ്ട് ത​ന്നെ നീ​ക്കം ചെ​യ്യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ആ​ന​ച്ചാ​ൽ പു​ഴ​യി​ൽ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​റും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ർ​ജ് മേ​നാ​ച്ചേ​രി അറിയിച്ചു.