ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു തീ​പി​ടി​ച്ചു
Friday, March 5, 2021 11:43 PM IST
കാ​ല​ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നാ​ണ് ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓ​ടെ കാ​ല​ടി ശ്രീശ​ങ്ക​ര പാ​ല​ത്തി​ൽ​വ​ച്ച് തീ​പി​ടി​ച്ച​ത്. ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്.
പു​ക ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​ര്‍ ര​ഞ്ജി​ത്ത് വാ​ഹ​നം നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും വാ​ഹ​ന​ത്തി​ലെ ഫ​യ​ര്‍ എ​ക്സ്റ്റിം​ഗ്യൂ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം വ​ലി​യ അ​പ​ക​ട​ം ഒ​ഴി​വാ​യി. അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന​ സ്ഥ​ല​ത്തെ​ത്തിയിരുന്നു.