പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ കൈമാറി
Monday, May 17, 2021 11:08 PM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം വൈ​സ്‌​മെ​ൻ​സ് ക്ല​ബ്‌ ന​ഗ​ര​സ​ഭ​യ്‌​ക്ക് 50 പി​പി​ഇ കി​റ്റും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റും ന​ൽ​കി. ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് തോ​മ​സ് എ. ​ഗീ​വ​ർ​ഗീ​സ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​വി. തോ​മ​സി​ന് കൈ​മാ​റി.
കെ​എ​സ്ടി​എ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കോ​ത​മം​ഗ​ലം സ​ബ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ.​ഇ. ഷെ​മീ​ദ​യി​ൽ​നി​ന്നു പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ സ്വീ​ക​രി​ച്ചു ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ങ്ങ​ളി​ലും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കി​യാ​ണ് ച​ല​ഞ്ച് ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ളൊ​ഴി​ഞ്ഞ് കോ​ത​മം​ഗ​ലം

കോ​ത​മം​ഗ​ലം: ട്രി​പ്പി​ള്‍ ലോ​ക്ക്‌​ഡൗ​ണി​ല്‍ കോ​ത​മം​ഗ​ലം ന​ഗ​ര-​ഗ്രാ​മീ​ണ വീ​ഥി​ക​ളി​ലെ​ല്ലാം ആ​ളും വാ​ഹ​ന​വും ഒ​ഴി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ മാ​ത്ര​മേ തു​റ​ന്നി​രു​ന്നു​ള്ളു. വ​ള​രെ അ​ത്യാ​വ​ശ്യ​ക്കാ​ര്‍ ഒ​ഴി​കെ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല. അ​നാ​വ​ശ്യ​മാ​യി ഇ​റ​ങ്ങി​യ​വ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ പൂ​ട്ട് വീ​ണു.
മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച 32 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചു. വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. കോ​ത​മം​ഗ​ല​ത്ത് 18 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഊ​ന്നു​ക​ലി​ല്‍ അ​ഞ്ചു കേ​സും കോ​ട്ട​പ്പ​ടി​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്കെ​തി​രേ​യും കു​ട്ട​ന്പു​ഴ​യി​ല്‍ ഒ​രാ​ള്‍​ക്കു​മെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.