‘പി​റ​വം സ്കൂ​ളി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും’
Monday, July 5, 2021 11:26 PM IST
പി​റ​വം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ഞ്ജ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പി​റ​വം ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ലോ​ക​ന യോ​ഗം ചേ​രു​ക​യും ചെ​യ്തു.
പൊ​തു​കാ​ര്യ​ങ്ങ​ൾ സ്കൂ​ൾ വി​ക​സ​ന സ​മി​തി വി​ളി​ച്ചു ചേ​ർ​ന്ന് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് പി​റ​വം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. സ്കൂ​ളി​നാ​വ​ശ്യ​മാ​യ ലാ​ബ്, കി​ച്ച​ണ്‍ കം ​ഡൈ​നിം​ഗ് റൂം, ​ടോ​യി​ല​റ്റ്, ജ​ല​സം​ഭ​ര​ണി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. 1.30 കോ​ടി രൂ​പ​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ര​ണ്ടാം​ഘ​ട്ട​മാ​യി ക്ലാ​സ് റൂ​മു​ക​ളു​ടെ​യും സ്റ്റേ​ജി​ന്‍റെ​യും നി​ർ​മാ​ണ​മാ​ണ് ന​ട​ക്കാ​നു​ള്ള​ത്. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​നു​മ​തി എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കി​ഫ്ബി​യി​ൽ നി​ന്നാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ച​ത്.