നൗ​ഫ​ൽ മാ​ഷി​നെ ആ​ദ​രി​ച്ചു
Friday, September 10, 2021 11:49 PM IST
മൂ​വാ​റ്റു​പു​ഴ: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ നൗ​ഫ​ൽ മാ​ഷി​ന് മു​ള​വൂ​ർ സെ​ൻ​ട്ര​ൽ ജ​മാ​അ​ത്തി​നെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മു​ള​വൂ​ർ സെ​ൻ​ട്ര​ൽ ജ​മാ​അ​ത്ത് മു​ത്ത​വ​ല്ലി കെ.​എ. മു​ഹ​മ്മ​ദ് ആ​സി​ഫ് പുരസ്കാര സമർപ്പണം നിർവഹിച്ചു. മു​ള​വൂ​ർ സെ​ൻ​ട്ര​ൽ മ​സ്ജി​ദ് ഖ​ത്തീ​ബ് എം.​ബി. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി ഷാ​ൾ അ​ണി​യി​ച്ചു. പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. അ​ലി, ഇ​ബ്രാ​ഹിം വാ​രി​ക്കാ​ട്ട്, വി.​എ. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വ​നി​താ ലീ​ഗ് പ്ര​തി​ഷേ​ധി​ച്ചു

മൂ​വാ​റ്റു​പു​ഴ: ഡ​ൽ​ഹി​യി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ഓ​ഫീ​സ​ർ റാ​ബി​യ സൈ​ഫി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നി​താ ലീ​ഗ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി ന​സീ​മ മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ല അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​ഖ മ​ക്കാ​ർ പ്ര​സം​ഗി​ച്ചു.