ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, October 27, 2021 12:19 AM IST
മൂ​വാ​റ്റു​പു​ഴ: സ്കൂ​ട്ട​ർ യാ​ത്രി​ക​യെ ര​ക്ഷി​ക്കാ​നാ​യി ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ന​ടു​ക്ക​ര അ​റ​യ്ക്ക​ൽ സേ​വി ഐ​സ​ക് (61) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്രി​ക നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ എം​സി റോ​ഡി​ൽ പേ​ഴ​യ്ക്കാ​പ്പി​ള്ളി പു​ളി​ഞ്ചേ​ട് ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ സേ​വി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: റോ​സ്‌​ല​ൻ​ഡ്. മ​ക്ക​ൾ: സ​ഞ്ജു (ദു​ബാ​യ്), സാ​ന്ദ്ര (സൗ​ദി). മ​രു​മ​ക്ക​ൾ: സൈ​റ (ദു​ബാ​യ്), മി​ഥു​ൻ (ഭോപ്പാ​ൽ). സം​സ്കാ​രം പി​ന്നീ​ട്.