മൊഫിയയുടെ മരണം: കൂടുതൽ തെളിവുകൾ കിട്ടാതെ പോലീസ്
Thursday, December 2, 2021 11:32 PM IST
ആ​ലു​വ: ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് നി​യ​മ​വി​ദ്യാ​ർ​ഥി​നി ആ​ലു​വ എ​ട​യ​പ്പു​റം ക​ക്കാ​ട്ടി​ൽ മൊ​ഫി​യ പ​ർ​വീ​ൺ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൂ​ടു​ത​ൽ തെ​ളി​വു​ക​ളൊ​ന്നും ശേ​ഖ​രി​ക്കാ​നാ​കാ​തെ പോ​ലീ​സ്. പ്ര​തി​ക​ൾ കു​റ്റ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മൂ​ന്നു പ്ര​തി​ക​ളെ​യും ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു.
വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്ന​താ​യും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സ​മാ​ണ് മൊ​ഫി​യ​യു​ടെ ഭ​ർ​ത്താ​വ് കോ​ത​മം​ഗ​ലം ഇ​രു​മ​ല​പ്പ​ടി കു​റ്റി​ല​ഞ്ഞി മ​ലേ​ക്കു​ടി മു​ഹ​മ്മ​ദ് സു​ഹൈ​ൽ, ഭ​ർ​തൃ​മാ​താ​വ് റു​ഖി​യ, ഭ​ർ​തൃ​പി​താ​വ് യൂ​സ​ഫ് എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.
പീ​ഡ​നം ന​ട​ന്ന​താ​യി യു​വ​തി നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്ന ഭ​ർ​തൃ​വീ​ട്ടി​ലെ മു​റി​ക​ളും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു. കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി നി​ക്കാ​ഹി​ന്‍റെ ചി​ത്ര​ങ്ങ​ൾ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.