തിരുനാളുകൾ
Thursday, December 9, 2021 12:08 AM IST
പാ​ലാ​രി​വ​ട്ടം പ​ള്ളി​യി​ല്‍
പാ​ലാ​രി​വ​ട്ടം: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ 148-ാം കൊ​മ്പ്രേ​രി​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം കൊ​ടി​യേ​റ്റ് ന​ട​ത്തി. ഇ​ന്നു മു​ത​ല്‍ 11 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല. തു​ട​ര്‍​ന്നു ദി​വ്യ​ബ​ലി​യും പ്ര​സം​ഗ​വും. ഫാ. ​തോ​മ​സ് പു​ളി​ക്ക​ല്‍, ഫാ. ​അ​ലോ​ഷ്യ​സ് തൈ​പ്പ​റ​മ്പി​ല്‍, റ​വ. ഡോ. ​ഗ​ബ്രി​യേ​ല്‍ മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ശ​നി​യാ​ഴ്ച ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ള്‍ ദി​ന​മാ​യ 12ന് ​വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം റ​വ. ഡോ. ​വി​ന്‍​സെ​ന്‍റ് വാ​ര്യ​ത്ത്. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്നു വി​കാ​രി ഫാ. ​ജൂ​ഡി​സ് പ​ന​ക്ക​ല്‍, സ​ഹ​വി​കാ​രി ഫാ. ​സു​നി​ല്‍ മു​ട​വ​ശേ​രി, പ്ര​സു​ദേ​ന്തി ജോ​സ​ഫ് മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

നെ​ട്ടൂ​ർ വി​മ​ലഹൃ​ദ​യ പള്ളിയിൽ
നെ​ട്ടൂ​ർ: വി​മ​ല ഹൃ​ദ​യ പള്ളിയിലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​ തി​രു​നാ​ൾ തു​ട​ങ്ങി. ഫാ. ​ആ​ന്‍റ​ണി കൊ​പ്പാ​ണ്ടു​ശേ​രി കൊ​ടി ഉ​യ​ർ​ത്തി. ഫാ. ​ജെ​റി​ൻ എ​ത്തോ​ത്ര വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർമ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ർ​ജ് മം​ഗ​ല​ത്ത്, ഫാ.​ സോ​നു അം​ബ്രോ​സ് ഇ​ത്തി​ത്ത​റ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ കാ​ർ​മിക​രാ​വും. തി​രു​നാ​ൾ ദി​നമാ​യ 12ന് ​രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ലാ​സ​ർ സി​ന്‍റോ തൈ​പ്പ​റ​മ്പി​ൽ, ഫാ. ​ജെ​റാ​ൾ​ഡ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. വൈ​കി​ട്ട് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.