കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യുപി സ്കൂളിന്റെ നെല്ലിമരച്ചോട്ടിൽ പൂർവ അധ്യാപക, വിദ്യാർത്ഥി സംഗമം നടത്തി. 1994ൽ ഏഴാം ക്ലാസിൽനിന്നു പിരിഞ്ഞവരും അന്നത്തെ അധ്യാപകരുമാണ് ഒത്തു ചേർന്നത്. സ്കൂളിൽ 15 വർഷം പ്രധാനാധ്യാപകനായിരുന്ന പി.സി. ദിവാകരൻ, മുൻ പ്രധാനാധ്യാപകൻ കെ.എസ്. കുട്ടപ്പൻ, അധ്യാപകരായ എൻ.യു. ഉലഹന്നാൻ, എം.ഐ. ജോസഫ്, കെ.ഒ. മേരി, കെ.ജെ. ഏലിയാമ്മ, ലളിത ജോണ്, എം.കെ. സാറാമ്മ, ആന്ത്രയോസ് ജോസഫ്, കെ.വി. മറിയം, കെ.ജി. ഗിരിജാമണി, എം.വി. ശാന്തമ്മ, കെ.എസ്. ഹേമകുമാരി, കെ.കെ. സരോജിനി എന്നിവർ ആദരവ് ഏറ്റുവാങ്ങി. യോഗം നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. അജി പി. ജയിംസ്, ശലഭ ടി. ഭാസി, ലിജു ജോണ്, ശലഭ, പി.എസ്. പ്രണീപ, ഗായത്രി ജയരാജ്, രാജേഷ് പ്രതാപ് എന്നിവർ പ്രസംഗിച്ചു.