നാരായണഗിരിയിൽ നാദസ്വരമേളം സേ​തു​ല​ക്ഷ്മി സു​മം​ഗ​ലി​യാ​യി
Monday, June 20, 2022 12:25 AM IST
ആ​ലു​വ: തോ​ട്ടു​മു​ഖം ശ്രീ​നാ​രാ​യ​ണ ഗി​രി​യി​ലെ അ​ന്തേ​വാ​സി സേ​തു​ല​ക്ഷ്മി സു​മം​ഗ​ലി​യാ​യി. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി വി​മ​ലാ​ന​ഗ​ർ മു​ണ്ട​ൻ​പ​റ​മ്പി​ൽ ഗം​ഗാ​ധ​ര​ൻ - ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എം.​ജി. അ​ഖി​ലാ​ണ് സേ​തു​ല​ക്ഷ്മി​ക്ക് താ​ലി​ചാ​ർ​ത്തി​യ​ത്. രാ​വി​ലെ 9.30നും 10.15​നും മ​ധ്യേ​യു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ഡോ. ​മോ​ഹ​ന​നാ​ണ് സേ​തു​ല​ക്ഷ്മി​യു​ടെ കൈ​പി​ടി​ച്ച് അ​ഖി​ലി​നു ന​ൽ​കി​യ​ത്.

ചെ​റാ​യി സ്വ​ദേ​ശി​നി​യാ​യ സേ​തു​ല​ക്ഷ്മി ചെ​റു​പ്പ​ത്തി​ലെ പ​റ​വൂ​ർ പാ​ല്യ​തു​രു​ത്ത് ശ്രീ​നാ​രാ​യ​ണ സേ​വി​കാ​ശ്രാ​മ​ത്തി​ൽ എ​ത്തി​യ​താ​ണ്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി​നി അ​മൃ​ത​മാ​ത സ​മാ​ധി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ശ്രീ​നാ​രാ​യ​ണ ഗി​രി​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് പ്ല​സ്ടു പ​ഠ​ന​ത്തി​നു​ശേ​ഷം പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി​യും ജ​യി​ച്ച് ഗി​രി​യു​ടെ പ്ര​സി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. വ​ര​ൻ അ​ഖി​ൽ വ​യ​നാ​ട് മി​ൽ​മ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ശ്രീ​നാ​രാ​യ​ണ​ഗി​രി​യു​ടെ സം​ര​ക്ഷ​ണ​യി​ൽ വ​ള​ർ​ന്ന് അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച അ​ന്ധ​യാ​യ സു​ശീ​ല​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​ണ് അ​ഖി​ൽ.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ജ​സ്റ്റീ​സ് കെ. ​സു​കു​മാ​ര​ൻ, സ​ന്നി​ധാ​നം സ​ന്തോ​ഷ്, ശ്രീ​നാ​രാ​യ​ണ ഗി​രി സേ​വി​ക സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ർ​ത്തി​ക സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി സീ​മ​ന്തി​നി ശ്രീ​വ​ത്സ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ജി സു​നി​ൽ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ത​നൂ​ജ ഓ​മ​ന​ക്കു​ട്ട​ൻ, ജ​യ​ശ്രീ പ്ര​ഭാ​ക​ര​ൻ, മീ​ര സോ​മ​ൻ, ഉ​ഷ പ്ര​ഭാ​ക​ര​ൻ, എ.​ആ​ർ. വി​ജ​യ, ഷീ​ല രാ​ജീ​വ​ൻ, മാ​നേ​ജ​ർ ലീ​ലാ​മ​ണി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. ര​മേ​ശ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വ​ധു​വ​ര​ന്മാ​ർ​ക്ക് ആ​ശം​സ​നേ​രാ​നെ​ത്തി.