അ​ക​ത്ത​ള​ങ്ങ​ളി​ൽ പു​രു​ഷ​മേ​ധാ​വി​ത്വം നി​ല​നി​ൽ​ക്കു​ന്നു: പി. ​സ​തീ​ദേ​വി
Thursday, October 6, 2022 12:24 AM IST
വൈ​പ്പി​ൻ: ന​മ്മു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ൽ പു​രു​ഷ​മേ​ധാ​വി​ത്വം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഓ​ച്ച​ന്തു​രു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ക​ടു​ത്ത സ്തീ​വി​രു​ദ്ധ ആ​ശ​യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത് സ​മൂ​ഹ​മ​നോ​ഭാ​വ​ത്തി​ന്‍റെ പോ​രാ​യ്മ​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​രേ​പോ​ലെ​യാ​ണ് അ​ച്ഛ​ന​മ്മ​മാ​ർ വ​ള​ർ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴും ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​തെ​ന്നും സം​ഘ​ന​യു​ടെ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​വ​ർ വ്യ​ക്ത​മാ​ക്കി.
സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. അ​നി​ത പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പു​ഷ്പ ദാ​സ് റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​എം. ദി​നേ​ശ്മ​ണി, എ​സ്. ശ​ർ​മ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി, സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത, ട്ര​ഷ​റ​ർ ഇ. ​പ​ത്മാ​വ​തി, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​സി. ഉ​ഷാ​കു​മാ​രി, ബീ​ന ബാ​ബു​രാ​ജ്, റ​ഷീ​ദ സ​ലിം, പി.​എ​സ്. ഷൈ​ല, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ.​പി. പ്രി​നി​ൽ, ക​ണ്‍​വീ​ന​ർ എം.​ബി. ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നും തു​ട​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ന​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മാ​പ​ന​മാ​കും.