48 പോലീസ് സ്റ്റേഷനുകളില്‍ സൗരോർജ പാനല്‍
1298825
Wednesday, May 31, 2023 4:45 AM IST
കൊച്ചി: ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ സൗരോർജവത്കരിക്കുന്നതിന്റെ ഭാഗമായി 48 പോലീസ് സ്റ്റേഷനുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. സിഎംഎഫ്ആര്‍ഐ ഹാളില്‍ നടന്ന ചടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. അനര്‍ട്ടിന്റെ സഹായത്തോടെയാണ് പാനല്‍ സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങളില്‍ ടി.ജെ. വിനോദ് എംഎല്‍എ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്, ഡിസിപി എസ്. ശശിധരന് തുടങ്ങിയവർ പങ്കെടുത്തു.