കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു
1549155
Friday, May 9, 2025 4:51 AM IST
ഉദയംപേരൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന ഉദയംപേരൂർ പഞ്ചായത്തിൽ ഇരുപതാം വാർഡിലെ 40 കുടുംബങ്ങൾക്ക് പഞ്ചായത്തംഗം ടി.എം.നിമിൽ രാജിന്റെ നേതൃത്വത്തിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു.
കെ. ബാബു എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ടി.വി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാജു പി. നായർ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എം.പി.ഷൈമോൻ, വാർഡ് അംഗം എം.കെ. അനിൽ കുമാർ, കെ.കെ. രമണൻ മാഷ് തുടങ്ങിയവർ പ്രസംഗിച്ചു.