കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
1548605
Wednesday, May 7, 2025 4:19 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഉച്ചകഴി ഞ്ഞ് ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കോതമംഗലം, കവളങ്ങാട്, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടിലും ആലുവ, കളമശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വാഹനങ്ങള്‍ മണപ്പാട്ടിപറമ്പ് ഭാഗത്തും,
തൃപ്പൂണിത്തുറ, കൊച്ചി, പള്ളുരുത്തി, വൈപ്പിന്‍, പറവൂര്‍, എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വാഹനങ്ങള്‍ മറൈന്‍ഡ്രൈവ് ഗ്രൗണ്ട്, ചാത്യാത്ത്, കണ്ടെയ്നര്‍ റോഡ് ഭാഗങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.