സ്മൃതി സമ്മേളനം നടത്തി
1548584
Wednesday, May 7, 2025 3:54 AM IST
കൊച്ചി: കേരള കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിന്റെ പ്രാരംഭകനും മഞ്ഞുമ്മല്‍ സിആര്‍സി മുന്‍ ഡയറക്ടറുമായ ഫാ.സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരിയെയും ഫാ.ആന്റണി കൊടുവേലിപ്പറമ്പിലിനെയും അനുസ്മരിച്ചു. മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവത്തിന് മുന്നോടിയായി നടന്ന സ്മൃതി സമ്മേളനം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.
മഞ്ഞുമ്മല്‍ കര്‍മലീത്ത സഭ പ്രൊവിന്‍ഷ്യല്‍ റവ.ഡോ.അഗസ്റ്റിന് മുള്ളൂര്‍, പ്രഫ. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, ഫാ.പീറ്റര്‍ കക്കാര എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ ദിവ്യബലിയില്‍ ഓസ്ട്രിയന്‍ കര്‍മലീത്ത സഭ പ്രൊവിന്‍ഷ്യല്‍ ഫാ.സജി ബാവക്കാട്ട് മുഖ്യകാര്‍മികനായി.
മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം ഇന്ന് വൈകിട്ട് അഞ്ചിന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമൂഹദിവ്യബലിയിലും ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികനാകും. ഫാ.അലോഷ്യസ് കുളങ്ങര വചനപ്രഭാഷണം നടത്തും.