മാർ ജോസഫ് കരിയാറ്റിയുടെ ജന്മവാർഷികാഘോഷവും റാങ്ക് ജേതാവിന് സ്വീകരണവും
1548581
Wednesday, May 7, 2025 3:38 AM IST
ആലങ്ങാട് : ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ബിഷപ് മാർ ജോസഫ് കരിയാറ്റിയുടെ 283 ജന്മവാർഷികാഘോഷവും സിവിൽ പരീക്ഷയിൽ 253-ാം റാങ്ക് നേടിയ നിനിത തോമസിന് ജൂബിലി കമ്മിറ്റിയുടെ പേരിൽ സ്വീകരണവും നൽകി.
മെത്രാപ്പോലീത്തയുടെ കബറിടത്തിൽ പ്രത്യേക പ്രാർഥനയും നടത്തി. റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ കെ.എൻ.എ. ഖാദർ മുഖ്യാതിഥിയായിരുന്നു. ആലങ്ങാട് പള്ളി വികാരി ഫാ. പോൾ ചുള്ളിഅധ്യക്ഷത വഹിച്ചു.