കരള്‍ ആരോഗ്യ ബോധവത്കരണ വാക്കത്തണ്‍
1548587
Wednesday, May 7, 2025 3:54 AM IST
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയും ആസ്റ്റര്‍ വോളണ്ടിയേഴ്സും ആസ്റ്റര്‍ മെഡ്സിറ്റിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് വിഭാഗവും ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ ടീമും സംയുക്തമായി കലൂര്‍ സ്റ്റേഡിയത്തില്‍ കരള്‍ ആരോഗ്യ ബോധവത്കരണ വാക്കത്തണ്‍ സംഘടിപ്പിച്ചു.
ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് ഫ്ളാഗ് ഓഫ് ചെയ്തു. ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദര്‍ നേതൃത്വം നല്കി. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ദാതാക്കള്‍ ഉള്‍പ്പെടെ 300ലധികം പേര് വാക്കത്തണില്‍ പങ്കെടുത്തു.