കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്
1548896
Thursday, May 8, 2025 5:04 AM IST
മൂവാറ്റുപുഴ: ദേശീയ കുളന്പുരോഗ നിയന്ത്രണ പദ്ധതി (എൻഎഡിസിപി) ആറാം ഘട്ടത്തിന്റെ ഭാഗമായി നഗരസഭയിൽ കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു.
വെറ്ററിനറി പോളി ക്ലിനിക്ക് സീനിയർ വെറ്ററിനറി സർജൻ ലീന പോൾ, വെറ്ററിനറി സർജൻ വൈ. അർച്ചന, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അമൽദേവ്, ശ്രീജ, പി.എ. നൗഷാദ്, ജയിനി, സുനി എന്നിവർ പങ്കെടുത്തു.
16നകം നഗരസഭയുടെ പരിധിയിലുള്ള മുഴുവൻ കർഷകരുടെ ഉരുക്കളെയും കുത്തിവയ്പ്പിന് വിധേയമാക്കി പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.