കരിങ്ങാച്ചിറ പള്ളിയിലെ നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു
1548884
Thursday, May 8, 2025 4:45 AM IST
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
രാവിലെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന നേർച്ചസദ്യ മെത്രാപ്പോലീത്ത ആശീർവദിച്ചു. വൈകിട്ട് ചങ്ങംപുത കുരിശു പള്ളിയിലേയ്ക്കുള്ള പ്രദക്ഷിണത്തെ തുടർന്ന് ആശീർവാദത്തോടെ പെരുന്നാൾ സമാപിച്ചു.