ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി
1548872
Thursday, May 8, 2025 4:27 AM IST
കൂത്താട്ടുകുളം: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കൂത്താട്ടുകുളം അശ്വതി കവലയിലെ ആക്രിക്കടയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ എൻജിൻ ഭാഗമാണ് കത്തിയത്.
കൂത്താട്ടുകുളം കുറങ്ങഴം പുത്തൻപുരയ്ക്കൽ കന്ദസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഓട്ടോറിക്ഷയാണ് ഷോർട്ട് സർക്യൂട്ട് മൂലം കത്തിയത്. കൂത്താട്ടുകുളം അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സേനയെത്തി തീയണച്ചു.
അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ടതിനാൽ ഓട്ടോറിക്ഷയുടെ കാബിൻ ഭാഗത്തേക്ക് തീപടർന്നില്ല.