മോക്ഡ്രിൽ റൂറൽ ജില്ലയിലും
1548611
Wednesday, May 7, 2025 4:19 AM IST
ആലുവ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നൽകിയ നിർദേശപ്രകാരം എറണാകുളം റൂറൽ ജില്ലയിലും ഇന്ന് മോക് ഡ്രിൽ നടക്കും. രാത്രി വൈകി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നടപടി ക്രമങ്ങൾ തീരുമാനിച്ചു.
നേവി ആസ്ഥാനം, കൊച്ചി വിമാനത്താവളം, കൊച്ചി, വല്ലാർപാടം തുറമുഖങ്ങൾ, ഹൈക്കോടതി, റിഫൈനറി, പ്രധാന പാലങ്ങൾ തുടങ്ങി നിരവധി സുപ്രധാന കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.
വിമാനത്താവളം, റിഫൈനറി എന്നിവ റൂറൽ ജില്ലാ പരിധിയിലാണ് വരുന്നത്. വൈകുന്നേരം നാലിനാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക.