അമ്മക്കിളിക്കൂട് പദ്ധതി: 57-ാമത് വീടിന് തറക്കല്ലിട്ടു
1548586
Wednesday, May 7, 2025 3:54 AM IST
ആലുവ: അൻവർ സാദത്ത് എംഎൽഎ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ ഭർത്താവ് നഷ്ടപ്പെട്ട വാഹിദ ജലീലിനും രണ്ട് മക്കൾക്കും സുരക്ഷിത ഭവനം ഒരുങ്ങുന്നു. കീഴ്മാട് കുന്നുംപുറത്ത് നിർമിക്കുന്ന 57-ാമത് വീടിന്റെ തറക്കല്ലിടൽ കർമം നടൻ കലാഭവൻ നവാസ് നിർവഹിച്ചു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷ ലിസി സെബാസ്റ്റ്യൻ, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.
അമ്മക്കിളിക്കൂട് പദ്ധതിയിൽ നിർമിച്ചു നൽകുന്ന 58-ാമത് വീടിന്റെ തറക്കല്ലിടൽ കർമം നാളെ രാവിലെ ഒന്പതിന് ചൂർണിക്കര കുന്നത്തേരിയിൽ നടൻ എസ്.വി. കൃഷണശങ്കർ നിർവഹിക്കും.