പുളിന്താനം പള്ളിയില്‍ ഓര്‍മപ്പെരുന്നാൾ
1548594
Wednesday, May 7, 2025 4:07 AM IST
പോത്താനിക്കാട്: പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍ ഇന്നും നാളെയുമായി നടക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. ആകാശ് കുര്യന് കൊടിയേറ്റി.
ഇന്ന് രാവിലെ 7.30ന് നമസ്കാരം, 8.15ന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന, പ്രസംഗം, സെമിത്തേരിയില്‍ പൊതു ധൂപപ്രാര്‍ഥന, മാര്‍ അത്താനാസിയോസ് കുരിശിന് തൊട്ടിയിലേക്ക് പ്രദക്ഷിണം, ലേലം, നേര്‍ച്ചസദ്യ, കൊടിയിറക്ക്.