മുതിര്‍ന്ന പൗരന്മാരുടെ കോണ്‍ക്ലേവ് നടത്തി
1548582
Wednesday, May 7, 2025 3:38 AM IST
കൊച്ചി: എറണാകുളം വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ കോണ്‍ക്ലേവ് മീറ്റ് നടത്തി. വൈഎംസിഎ എറണാകുളം സബ് റീജണല്‍ ചെയര്മാന് ഐജു എ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ടെറി തോമസ് എടത്തൊട്ടി അധ്യക്ഷത വഹിച്ചു.
എറണാകുളം വൈഎംസിഎയുടെ പ്രോജക്ടായ ''കരുതല്‍ 2025''ന്റെ ഭാഗമായി ലിസി ഹോസ്പിറ്റലുമായി ചേര്‍ന്ന് നിര്‍ധനര്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തുമെന്ന് ഡോ. ടെറി തോമസ് അറിയിച്ചു.
കോണ്‍ക്ലേവിന്റെ ഭാഗമായി സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ വൈ.ടി. പ്രമോദ്, സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയ്നര്‍ വിബിന് സേവ്യര്‍ എന്നിവർ ക്ലാസെടുത്തു. ഏബ്രഹാം സൈമണ്‍, ഉമ്മന്‍ ജോണ്സന്, മാത്യു മുണ്ടാട്ട്, ആന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.