ഇലഞ്ഞി ക്ഷത്രിയ കളരിക്ക് ഓവറോൾ ചാന്പ്യൻഷിപ്പ്
1548882
Thursday, May 8, 2025 4:45 AM IST
ഇലഞ്ഞി: ഹൈദരാബാദിൽ നടന്ന 2024-25 വർഷത്തെ നാഷണൽ കളരിപ്പയറ്റ് മത്സരത്തിൽ ഇലഞ്ഞി ക്ഷത്രിയ കളരിയിലെ കുട്ടികൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. 10 കുട്ടികളാണ് ക്ഷത്രിയ കളരിയിൽനിന്നു ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്.
26 ഗോൾഡ് മെഡൽ, 16 സിൽവർ മെഡൽ, 14 ബ്രൗണ്‍ മെഡൽ എന്നിവയാണ് ക്ഷത്രിയ കളരിയിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുള്ളത്. വാളും പരിചയും, മെയ് പയറ്റ്, ചുവട് കൈപ്പോര്, വടിപ്പയറ്റ്, ഉറുമി വീശ് എന്നീ ഇനങ്ങളിലാണ് കുട്ടികൾ ചാന്പ്യൻഷിപ്പിൽ നേട്ടം കരസ്ഥമാക്കിയത്.