നെ​ടു​മ്പാശേ​രി: പാ​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 8,9 വാ​ർ​ഡു​ക​ളി​ൽ 110 കെവി സ​ബ്‌​സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ നാ​യ​ശ​ല്യം രൂ​ക്ഷം. പ​രി​സ​ര​വാ​സി​ക​ളെ​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ​യും കൂ​ട്ട​മാ​യി​വ​ന്ന് നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന സാഹചര്യവുമുണ്ട്.

ഗ്രാ​മ​സ​ഭ​ക​ളി​ലും അ​ധി​കൃ​ത​രോ​ടും നി​ര​വ​ധി​വ​ട്ടം പ​രാ​തി​ക​ൾ പ​റ​ഞ്ഞി​ട്ടും ഫ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന തെ​രു​വു​നാ​യ​ശ​ല്യ​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കു​റു​മ​ശേ​രി ഉ​ദ​യം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡന്‍റ്, സെ​ക്ര​ട്ട​റി ,വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​തെ വ​ന്നാ​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.