ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
1548612
Wednesday, May 7, 2025 4:19 AM IST
നെടുമ്പാശേരി: പറമ്പയം ജുമാ മസ്ജിദ് പള്ളിയിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീ(39)നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂട്ടറിൽ എത്തി, പള്ളിയുടെ അകത്ത് കടന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്ഐ ബൈജു കുര്യൻ, എസ്സിപിഒമാരായ കെ.കെ. നിഷാദ്, ടി.എൻ. സജിത്ത്, ടി.എ. കിഷോർ, ജിസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.