ശ്മശാനത്തിന് ചുറ്റുമതിൽ നിർമാണമാരംഭിച്ചു
1548600
Wednesday, May 7, 2025 4:07 AM IST
പോത്താനിക്കാട്: പഞ്ചായത്തിലെ മൂന്നാം വാർഡിലെ മാവുടിയിൽ ശ്മശാനത്തിന് ചുറ്റും മതിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ല പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് അനുവദിച്ച 15 ലക്ഷം വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള ശ്മശാനത്തിൽ കൃത്യമായ പരിപാലനം ഇല്ലാത്തതിനാൽ കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരുന്നു.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് ശ്മശാനത്തിന്റെ ചുറ്റുമതിൽ നിർമാണത്തിന് ജില്ല കളക്ടർ അനുമതി നൽകിയത്. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് നിർമാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് അധ്യക്ഷത വഹിച്ചു.