പെരുമ്പാവൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: സിപിഐ
1548580
Wednesday, May 7, 2025 3:38 AM IST
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് സിപിഐ മുനിസിപ്പല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
സിപിഐ ടൗണ്‍ ലോക്കല്‍ പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ജയ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.