വാളകത്ത് പെട്രോൾ പമ്പിൽ മോഷണം; അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
1548597
Wednesday, May 7, 2025 4:07 AM IST
മൂവാറ്റുപുഴ: വാളകത്ത് പെട്രോൾ പമ്പിൽ മോഷണം. അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ഇടവിലങ്ങ് തകരമട തൻസീർ ഇസ്മായിൽ (27), ഇരയംകുടി വില്ലേജ് തെക്കുംമുറി ചെമ്പാട്ടു റിയാദ് റഷീദ് (23) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നയാര പെട്രോൾ പമ്പിലാണ് മോഷണം നടത്തിയത്. പ്രതികൾക്ക് സംസ്ഥാനത്തുടനീളം മുപ്പതോളം മോഷണ പിടിച്ചുപറി കേസുകൾ നിലവിലുണ്ട്.