ആ​ലു​വ: ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എ​ഡി - എ​ച്ച്എം​ടി റോ​ഡി​ൽ കോ​മ്പാ​റ ജം​ഗ്ഷ​നി​ൽ പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃത്തി ഈ ​മാ​സം 15,16,17 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണമാ​യും ത​ട​സപ്പെ​ടും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ണ​മാ​യും കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ 15,16,17 വാ​ർ​ഡു​ക​ളി​ലും ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 7,8,9 വാ​ർ​ഡു​ക​ളി​ലും ജ​ല​വി​ത​ര​ണം ത​ടസ​പ്പെ​ടും.

ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​സ്ഥാ​പി​ച്ച് പൂ​ർ​ണ​തോ​തി​ൽ ആ​ക്കു​ന്ന​തി​ന് അ​ഞ്ച് ദി​വ​സ​ങ്ങ​ൾ കൂ​ടി ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​ലു​വ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ അ​റി​യി​ച്ചു.