മൂവാറ്റുപുഴ കാർഷികോത്സവ്-2025 മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയം
1548889
Thursday, May 8, 2025 4:58 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷികോത്സവ് - 2025ലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡിസ്പ്ലേ ബോർഡുകൾ ഏറ്റവും പുതിയ പദ്ധതിയായ മൊബൈൽ വെറ്ററിനറി യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫിന്റെ ഡിസ്പ്ലേ ബോർഡും അടക്കം ഒരുക്കിയിട്ടുണ്ട്.
കൂടാതെ കൂവപ്പടി റീജണൽ പൗൾട്രി ഫാമിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ മുട്ടകൾ സർക്കാർ വിലയായ 5.50 രൂപയ്ക്ക് ജനങ്ങൾക്ക് സ്റ്റാളിൽ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1000 മുട്ടകളുടെ വില്പന ആദ്യ ദിവസങ്ങളിൽ നടന്നു. 30 കൊത്തുമുട്ടകൾ വരെ വിരിയിക്കാനായി വീടുകളിൽ നിർമിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന 1200 രൂപയുടെ മിനി ഇൻക്യുബേറ്ററും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൂടാതെ എല്ലാ മണിക്കൂറിലും ക്വിസ് മത്സരവും മത്സര വിജയികൾക്ക് കോഴിക്കുഞ്ഞുങ്ങളെ സമ്മാനമായും നൽകുന്നു.