തൃക്കാക്കരയിൽ വൈസ് ചെയർമാനായി ടി.ജി. ദിനൂപ് ചുമതലയേറ്റു
1548585
Wednesday, May 7, 2025 3:54 AM IST
കാക്കനാട് : വിവാദങ്ങൾ കെട്ടടങ്ങാത്ത തൃക്കാക്കര നഗര സഭയിൽ നാലാമത്തെ വൈസ് ചെയർമാനായി മുസ്ലിംലീഗിന്റെ സ്വതന്ത്ര കൗൺസിലർ ടി.ജി. ദിനൂപ് ചുമതലയേറ്റു. ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മിലെ എൻ.കെ.ചന്ദ്രബാബുവും,വൈസ്ചെയർമാൻസ്ഥാനത്തേക്ക്മൽസരിച്ചിരുന്നെങ്കിലും 43അംഗ കൗൺസിലിൽ 24 പേരുടെപിന്തുണയോടെയാണ് യുഡിഎഫിലെ മുസ്ലിംലീഗ് സ്വതന്ത്രൻ ടി.ജി. ദിനൂപ് തെരഞ്ഞെടുക്കപ്പെട്ടത്.
യു ഡി എഫ് ഇത്തവണ അധികാരത്തിലേറിയ ശേഷം വൈസ് ചെയർമാൻ പദവിയിലെത്തുന്ന മൂന്നാമത്തെ ലീഗ് പ്രതിനിധിയാണ് ടി.ജി. ദിനൂപ്. യുഡിഎഫ്നേതൃത്വവുമായുണ്ടാക്കിയ മുൻധാരണപ്രകാരം ഇടച്ചിറ ഡിവിഷനിൽ നിന്നുള്ള സ്വതന്ത്ര കൗൺസിലർ അബ്ദു ഷാനക്ക് അഞ്ചു മാസം വൈസ് ചെയർമാൻ പദവി മുസ്ലിം ലീഗ് കൈമാറിയിരുന്നു.