വ്യാപാര ഭവൻ ഉദ്ഘാടനം ഇന്ന്
1548588
Wednesday, May 7, 2025 3:54 AM IST
ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ കെവിവിഇഎസ് യൂണിറ്റ് പുതുതായി പണി കഴിപ്പിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്. കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിക്കും.
യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അധ്യക്ഷത വഹിക്കും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബും കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസും നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ യൂണിറ്റ് പരിധിയിലെ കടകൾക്ക് മുടക്കമായിരിക്കും.