സ്നേഹ വീടിന്റെ താക്കോൽദാനം
1548590
Wednesday, May 7, 2025 3:54 AM IST
ആലങ്ങാട്: സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിനു നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടൻ ടൊവിനോ തോമസ് നിർവഹിച്ചു. മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. കൊങ്ങോർപ്പിള്ളി ആശാരിപ്പറമ്പിൽ ശ്രീജയുടെ കുടുംബത്തിനാണു വീടുനിർമിച്ചു നൽകിയത്.
പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ അഞ്ചാമത്തെ വീടാണ് ശ്രീജക്ക് നൽകിയത്. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ, ഏലൂർ നഗരസഭാധ്യക്ഷൻ എം.ഡി. സുജിൽ തുടങ്ങിയവർ പ്രസംഗിച്ചു.