പഴങ്ങനാട് സമരിറ്റൻ നഴ്സിംഗ് കോളജിൽ ബിരുദദാന ചടങ്ങ്
1548577
Wednesday, May 7, 2025 3:38 AM IST
കിഴക്കമ്പലം : പഴങ്ങനാട് സമരിറ്റൻ കോളജിലെ 19ാമത് നഴ്സിംഗ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്ലെറ്റ് എസ്ഡി അധ്യക്ഷത വഹിച്ച ചടങ്ങ് സിഗ്മ മെഡിക്കൻ കോഡിംഗ് അക്കാദമി ഡയറക്ടർ ബിബിൻ ബാലൻ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഇ.എൽ. മേരി സ്വാഗതവും ഓർത്തോപീഡിക് സർജൻ ഡോ. മനു മാത്യു ആശംസാ പ്രസംഗവും നടത്തി.