മിൽസണ് ജോർജ് വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട്-7 ഗവർണർ
1548599
Wednesday, May 7, 2025 4:07 AM IST
കോതമംഗലം: വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജണ് ഡിസ്ട്രിക്ട്-7 ന്റെ ഗവർണറായി മിൽസണ് ജോർജിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ സ്ഥാനമേറ്റു. നെല്ലിക്കുഴി കണ്വൻഷൻ സെന്ററിൽ നടന്ന ഡിസ്ട്രിക്ട് കണ്വൻഷൻ ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ വർഗീസ് പീറ്റർ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ പ്രസിഡന്റ് എ. ഷാനവാസ് ഖാൻ പാർപ്പിടം പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ ജോസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് ബാബു ജോർജ് കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. റീജണൽ ഡയറക്ടർ സാജു എം. കർത്തേടം അവാർഡ് വിതരണോദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ നിയുക്ത റീജണൽ ഡയറക്ടർ പി.ജെ. കുര്യാച്ചൻ നിർവഹിച്ചു.
ലഹരി വിമുക്ത കേരളം പ്രോജക്റ്റിന്റെ ഉദ്ഘാടനം ഐസിഎം മാത്യൂസ് ഏബ്രഹാമും ക്ലബ് പ്രോജക്റ്റുകൾ നിയുക്ത എൽആർഡി ജിജോ വി. എൽദോ എന്നിവർ നിർവഹിച്ചു. അടുത്ത വർഷത്തെ ഗവർണറായി ജോണ്സണ് തോമസിനെ തെരഞ്ഞെടുത്തു. ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സമ്മാനങ്ങൾ അടിമാലി, പൂത്തൃക്ക, അടിമാലി സെന്ററൽ എന്നീ ക്ലബുകൾ കരസ്ഥമാക്കി. മികച്ച പ്രസിഡന്റിനുള്ള അംഗീകാരം, വനിതാ വിഭാഗത്തിനുള്ള അംഗീകാരം എന്നിവ പൂത്തൃക്ക ക്ലബിലെ ബിജു കെ. പീറ്ററിനും സിന്ധു തോമസിനും ലഭിച്ചു.
ഭാരവാഹികളായി മിൽസണ് ജോർജ് (ഡിസ്ടിക്റ്റ് ഗവർണർ), സിജോ ജേക്കബ് (സെക്രട്ടറി), ബേബിച്ചൻ നിധീരിക്കൽ (ട്രഷറർ), ജോർജ് എടപ്പാറ (ചീഫ് കോ-ഓർഡിനേറ്റർ), റെജി പീറ്റർ (ബുള്ളറ്റിൻ എഡിറ്റർ), ബേസിൽ പി. വർഗീസ് (വെബ് മാസ്റ്റർ), ബിജു മാത്യു (മാർക്കറ്റിംഗ് ചെയർപേഴ്സണ്),
ബിനോയി പോൾ (ക്യാബിനറ്റ് സെക്രട്ടറി), ജയ്നി ഷാജി (മെനറ്റ്സ് കോ -ഓർഡിനേറ്റർ), അജി സിജോ (വൈസ് ഗയ്), ഹന്ന ബേസിൽ (ലിംഗ്സ് കോ-ഓർഡിനേറ്റർ), സിന്ധു അജീഷ് (പ്രോഗ്രാം സെക്രട്ടറി), ബിന്ദു ജോർജ് (അസോ- കോ-ഓർഡിനേറ്റർ), സിജി ജോണിച്ചൻ (കൾച്ചറൽ മീറ്റ് സെക്രട്ടറി) എന്നിവരെയും കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.