സാവിയോ തോട്ടുപുറം കെസിവൈഎം കോതമംഗലം രൂപത പ്രസിഡന്റ്
1548592
Wednesday, May 7, 2025 3:54 AM IST
മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത പ്രസിഡന്റായി മുടവൂര്‍ യൂണിറ്റ് അംഗം സാവിയോ ജിജി തോട്ടുപുറത്തിനെ തെരഞ്ഞെടുത്തു. തഴുവംകുന്ന് യൂണിറ്റ് അംഗം അനു ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടന്ന രൂപത വര്‍ഷിക കൗണ്‍സിലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോതമംഗലം രൂപത അധ്യക്ഷൻ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.
മറ്റു ഭാരവാഹികള്‍: ആൻമരിയ ജോസ് (പെരുമ്പല്ലൂര്‍ യൂണിറ്റ്), മെല്ബിന് കുര്യാക്കോസ് (ഊന്നുകല്‍ യൂണിറ്റ്)-വൈസ് പ്രസിഡന്റുമാർ. ലിബിന് തോമസ് (തഴുവംകുന്ന് യൂണിറ്റ്), ജോബിന് സണ്ണി (നെല്ലിമറ്റം യൂണിറ്റ്), ആന്‍ഡ്രിയ കുര്യന് (മുള്ളരിങ്ങാട് യൂണിറ്റ്), അല്‍ഫോന്‍സ ജോയി (മാതിരപ്പിള്ളി യൂണിറ്റ്)-സെക്രട്ടറിമാർ. ജോര്‍ജ്-വര്‍ഗീസ് (മാറാടി യൂണിറ്റ്)-ട്രഷറര്‍, ജെറിന് വര്‍ഗീസ് (ചിലവ് യൂണിറ്റ്),
ഹെല്‍ഗ കെ. ഷിബു (അരിക്കുഴ യൂണിറ്റ്)-സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങൾ. സാവിയോ ജിജി (മുടവൂര്‍ യൂണിറ്റ്), ആല്ബിന് ജോഷി (അരിക്കുഴ യൂണിറ്റ്), പി.എസ്. അമല (നിര്‍മലമാതാ യൂണിറ്റ്), ഡിയ ഡായി (മുതലക്കോടം യൂണിറ്റ്)-സംസ്ഥാന സെനറ്റ് അംഗങ്ങൾ. എബിന് ഫിലിപ്പ് (ചിറ്റൂര്‍ യൂണിറ്റ്), എലിസബത്ത് ലവിന് (കല്ലാനിക്കല് യൂണിറ്റ്)-എസ്എംവൈഎം കൗണ്‍സിലർമാർ.