കെഎംആര്‍എല്‍ -അമ്മ മെട്രോ ഷോര്‍ട്ട് ഫിലിം മത്സരം
1298828
Wednesday, May 31, 2023 4:45 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ആറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കെഎംആര്‍എല്‍ താരസംഘടനയായ അമ്മയുമായി ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. "ലൈഫ് ഇന്‍ എ മെട്രോ' എന്ന വിഷയത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ അയയ്ക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ മെട്രോ സ്റ്റേഷനുകളിലെ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ അഞ്ചിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. പത്തിന് മുന്‍പായി എന്‍ട്രികള്‍ അയയ്ക്കണം. വെബ്സൈറ്റ്: www.kochi metro.org. രജിസ്ട്രേഷന് ലിങ്ക്: https://kochimtero.org/KMRL-AMMA-Short-Film-Competition/