ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് എ​ല്‍​ഡി​എ​ഫ്
Thursday, June 1, 2023 12:51 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് തൃ​ക്കാ​രി​യൂ​ര്‍ തു​ളു​ശേ​രി​ക്ക​വ​ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വി​ജ​യം. ബി​ജെ​പി​യി​ല്‍‌​നി​ന്ന് സി​പി​എ​മ്മി​ലെ അ​രു​ണ്‍ സി. ​ഗോ​വി​ന്ദി​ലൂ​ടെ​യാ​ണ് സി​പി​എം സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. 99 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യം.
ഇ​തോ​ടെ 21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് അം​ഗ​ബ​ലം പ​തി​നാ​ലാ​യി. യു​ഡി​എ​ഫി​ന് അ​ഞ്ചും ബി​ജെ​പി​ക്ക് ര​ണ്ടും അം​ഗ​ങ്ങ​ളും വീ​ത​മാ​ണു​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തോ​ടെ ബി​ജെ​പി​ക്ക് അം​ഗ​സം​ഖ്യ മൂ​ന്നി​ല്‍​നി​ന്ന് ര​ണ്ടാ​യി. പോ​ള്‍ ചെ​യ്ത 1398 വോ​ട്ടി​ല്‍ 640 എ​ണ്ണം അ​രു​ണ്‍ സി. ​ഗോ​വി​ന്ദി​ന് ല​ഭി​ച്ചു. ബി​ജെ​പി​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മാ​ങ്ങോ​ടി​ന് 541 വോ​ട്ടും യു​ഡി​എ​ഫി​ലെ വി​ജി​ത്ത് വി​ജ​യ​ന് 217 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.
ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫ് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. അ​രു​ണ്‍ ര​ണ്ടാം​വ​ട്ട​മാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി​രു​ന്നു. ബി​ജെ​പി​യി​ലെ സ​ന​ല്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 194 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​ക്ക് 797 വോ​ട്ടും സി​പി​എ​മ്മി​ന് 605 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.