അവധിക്കാല നീന്തല്‍ പരിശീലനം സമാപിച്ചു
1299140
Thursday, June 1, 2023 12:52 AM IST
മൂവാറ്റുപുഴ: കഴിഞ്ഞ രണ്ടുമാസമായി മൂവാറ്റുപുഴ ക്ലബ് സ്വിമ്മിംഗ് പൂളില്‍ നടന്നുവന്ന അവധിക്കാല നീന്തല്‍ പരിശീലനം സമാപിച്ചു. മൂവാറ്റുപുഴയാറ് നീന്തി പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മൂവാറ്റുപുഴ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു.
വനിതാ പരിശീലകരായ ടെസി പീറ്റര്‍, എ. ആര്‍ദ്ര, വിജിഷ, ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ. രവി എന്നിവരെ അനുമോദിച്ചു. മൂവാറ്റുപുഴ ക്ലബ് പ്രസിഡന്റ് റെജി പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുഖ്യപരിശീലകന്‍ എം.പി. തോമസ്, ഡി. സെബാസ്റ്റ്യന്‍, ജെയിംസ് വര്‍ഗീസ്, സിജു എ. പൗലോസ്, പി.എസ്. അജി എന്നിവര്‍ പ്രസംഗിച്ചു.